Sunday, March 04, 2007

യാഹൂ ഇന്ത്യയുടെ മോഷണത്തിനെതിരെ എന്റെ പ്രതിഷേധം

(ലോഗോ- കടപ്പാട് - ഹരീ )


യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ‍ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്.മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്,അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു.യാഹൂ എന്ന വന്‍‌കിട കുത്തക സാമ്രാജ്യത്തിന്റെ ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.യാഹൂ മാപ്പ് പറയുക.


Thursday, July 20, 2006

ജനാധിപത്യം

എന്താണ് ജനാധിപത്യം?

“ജനങ്ങളുടെ മേല്‍ ഭരണകൂടം നടത്തുന്ന ആധിപത്യം” .

Thursday, June 22, 2006

അജ്ഞന്‍

വലിയ വലിയ കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹം.

പക്ഷേ പറഞ്ഞ് തുടങ്ങുമ്പോളാണ് അറിയുന്നത്;

എനിക്ക് ഈ വിഷയത്തെക്കുറിച്ച് വളരെയൊന്നും

അറിയില്ലല്ലോ എന്ന വലിയ പരമാര്‍ത്ഥം.

Saturday, December 31, 2005

നവവത്സരാശംസകൾ

എല്ലാവർക്കും “ഒരു നല്ല പുതുവർഷം - 2006” ആശംസകൾ

Monday, December 05, 2005

സത്യം വധ

‘സത്യം വദ’ എന്നതു നാമെല്ലാം വളരെയേറെ കേട്ടിട്ടുള്ള ഒരു വാക്യമാണ്.
അതോടൊപ്പം തന്നെയുള്ള മറ്റൊരു ചൊല്ലാണ് ‘ന ബ്രൂയാത് സത്യം അപ്രിയേത്’ എന്നതും.
സത്യം പറയാതിരിക്കുന്നതു പലപ്പോളും സത്യത്തെ വധിക്കുന്നതിനു സമമാകുന്നു.
അപ്പോൾ ‘സത്യം വധ’ എന്നു പറയുന്നതല്ലേ ശരി?

Friday, May 27, 2005

സ്വാഗതം

മണി നാദം കേൾ‍ക്കാൻ‍ വന്നിരിക്കുന്ന എല്ലാവർ‍ക്കും സ്വാഗതം.
നന്ദി.